|    Apr 28 Fri, 2017 6:05 am
FLASH NEWS

അല്‍ ജാമിഅ കോളജില്‍ എസ്എഫ്‌ഐ-എസ്‌ഐഒ സംഘര്‍ഷം

Published : 21st October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കോളജ് തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ പൂപ്പലം അല്‍ജാമിഅ ആട്‌സ് കോളജില്‍ സംഘര്‍ഷം. കല്ലേറില്‍ നാല് പോലുസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമുതല്‍ പൂപ്പലം അല്‍ ജാമിഅ ആട്‌സ് ആന്റ് സയന്‍സ് കോളജിന്റെ പ്രവേശന കവാടത്തിലും പരിസരങ്ങളിലും ഇരുചേരിയിലായ എസ്എഫ്‌ഐ-എസ്‌ഐഒ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലാവുകയായിരുന്നു. കോളജില്‍ ആറ് സീറ്റ് നേടി യൂനിയന്‍ പിടിച്ച എസ്‌ഐഒ പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനവും അഞ്ച് സീറ്റ് നേടിയ എസ്എഫ്‌ഐക്കാരുടെ പ്രകടനവും നേര്‍ക്കുനേര്‍ വന്നതാണ് മേലേപുപ്പലത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. അര മണിക്കുറിലേറെ ഏറ്റുമുട്ടിയ വിദ്യാര്‍ഥികളെ തുരത്താന്‍ പെരിന്തല്‍മണ്ണ സിഐ ഷാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. ഇതിനിടെ സംഘടിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പോലിസിനു നേരെ കല്ലെറു നടത്തി. സംഭവത്തില്‍ നാല് പോലിസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ കെതിരേ പോലിസ് കേസെടുത്തു. എസ്‌ഐഒ പ്രകടനത്തിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് പോലിസ് പറഞ്ഞു. പ്രദേശത്ത് രാത്രി ഏറെ വൈകിയും പോലിസ് പരിശോധന തുടര്‍ന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day