|    Oct 19 Thu, 2017 2:47 pm
FLASH NEWS
Home   >  News now   >  

അല്‍ ജസീറ അടച്ചു പൂട്ടണമെന്ന ആവശ്യത്തില്‍ നിന്ന് അറബ് രാജ്യങ്ങള്‍ പിന്‍മാറുന്നു

Published : 14th July 2017 | Posted By: G.A.G

നൗറാ അല്‍ കാബി

ദോഹ : അല്‍ ജസീറ മാധ്യമ ശൃംഖല അടച്ചു പൂട്ടണമെന്ന ആവശ്യത്തില്‍ നിന്ന് സൗദി അറേബ്യയും മൂന്ന് അറബ് രാജ്യങ്ങളും പിന്‍മാറുന്നതായി സൂചന. ദ ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യു എഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ മന്ത്രി നൗറാ അല്‍ കാബിയാണ് ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. അല്‍ജസീറ അടച്ചുപൂട്ടുകയല്ല, അടിസ്ഥാനപരമായ മാറ്റം വരുത്തുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നാണ് അവര്‍ അറിയിച്ചത്. സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ഖത്തറുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രശ്‌നത്തിന് നയപരമായ പരിഹാരമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ചചെയ്ത് പരിഹരിക്കാനാവാത്ത ആവശ്യങ്ങളാണ് തങ്ങളുടേതെന്ന മുന്‍ നിലപാടിനാണ് ഇതോടെ അയവു വരുന്നത്.
അല്‍ജസീറ മാധ്യമശൃംഖല ‘ആഭ്യന്തര വിഷയ’മാണെന്നും ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ അതിന്റെ ഭാവി സംബന്ധിച്ച് ചര്‍ച്ച ചെയ്യില്ലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കിയിരുന്നു.
അല്‍ജസീറ ടിവി ശൃംഖലയും മറ്റു മാധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന ആവശ്യം വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്നു യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സീദ് റാദ് അല്‍ ഹുസൈനിന്റെ വക്താവ് റൂപര്‍ട്ട് കോള്‍വില്ലെ അഭിപ്രായപ്പെട്ടിരുന്നു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക