|    Dec 11 Tue, 2018 9:01 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അല്‍ കോബാര്‍ യുഎഫ്‌സി ഫുട്‌ബോള്‍ മേള; ബദര്‍ എഫ്‌സി ചാംപ്യന്മാര്‍

Published : 19th November 2018 | Posted By: AAK
 
ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുഎസ്ജി ബോറല്‍ സോക്കര്‍ മേളയില്‍ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സി ചാംപ്യന്മാരായി. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കരുത്തരായ യുഎഫ്‌സിയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബദര്‍ ടീം കിരീടം ചൂടിയത്. സനൂജ് രണ്ടും ജാഫര്‍, ഉനൈസ് ഓരോ ഗോളും നേടി. ഒന്നര മാസം നീണ്ടുനിന്ന മേളയില്‍ പ്രവിശ്യയിലെ പ്രമുഖ ക്ലബ്ബുകള്‍ക്ക് പുറമെ നേപ്പാള്‍ ടീമും പങ്കെടുത്തിരുന്നു. ഫൈനല്‍ മല്‍സരത്തിനായി മൈതാനത്തേക്ക് പ്രവേശിച്ച താരങ്ങളെ ദാദാഭായ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ ഹാരിസ് ശംസുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക ഉപഹാരങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ ഉനൈസ്, സ്‌ട്രൈക്കര്‍ സനൂജ്, യൂത്ത് ഐക്കണ്‍ റഫീഖ് (ബദര്‍), ഡിഫന്‍ഡര്‍ അഷഹാദ് കുട്ടു, മിഡ്ഫീല്‍ഡര്‍ റിന്‍ഷാദ്, ടോപ് സ്‌കോറര്‍ റഷീദ് (യുഎഫ്‌സി), ഗോള്‍കീപ്പര്‍ ഷാഹിദ് (ഖതീഫ് എഫ്‌സി), ബെസ്റ്റ് ഗോള്‍ സല്‍മാന്‍ (എംയുഎഫ്‌സി), ഫെയര്‍ പ്ലേ ഖതീഫ് എഫ്‌സി എന്നിവരെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരനുള്ള ഡിഫയുടെ പ്രത്യേക പുരസ്‌കാരത്തിനും ഉനൈസ് അര്‍ഹനായി. 
 
ചാംപ്യന്മാര്‍ക്കുള്ള ട്രോഫി മുഖ്യാതിഥികളായ കെഎഫ്‌യുപിഎം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഷഹ്രിയും യുഎസ്ജി ബോറല്‍ ഓപറേഷന്‍സ് മാനേജര്‍ വായില്‍ സൈത്തറും ചേര്‍ന്ന് സമ്മാനിച്ചു. മലയാളികളുടെ ഒത്തൊരുമയും സംഘാടന മികവും അഭിനന്ദനാര്‍ഹവും ഇതര രാജ്യക്കാര്‍ക്ക് മാതൃകയുമാണെന്ന് അല്‍ ഷഹ്‌രി അഭിപ്രായപ്പെട്ടു. റണ്ണേഴ്‌സ് ട്രോഫി ദാദാഭായ് ട്രാവല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ആശിഖ് കൈമാറി. ഇരു ടീമുകള്‍ക്കുമുള്ള അല്‍ കര്‍സ്ഫ് ഷിപ്പിംഗ് കമ്പനിയുടെ പ്രൈസ് മണി പ്രമുഖ സൗദി കലാകാരന്‍ ഹാശിം അബ്ബാസ് ഹുസൈന്‍ നല്‍കി. 
 
ടൂര്‍ണമെന്റിന് സഹകരണം നല്‍കിയ അബ്ദുല്‍ അലി കളത്തിങ്ങല്‍, ഷമീം കട്ടാക്കട, മുഹമ്മദ് നിഷാദ്, ഷഫീല്‍ എടപ്പാള്‍, ജാവീദ്, ജവാദ് ചേന്ദമംഗല്ലൂര്‍, നബീല്‍ പൊന്നാനി, ഡോ. അബ്ദുല്‍സലാം, ഷമീര്‍ കൊടിയത്തൂര്‍ എന്നിവര്‍ക്ക് ക്ലബ് മാനേജ്മെന്റ് ഉപഹാരം സമ്മാനിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, അഹ്മദ് അല്‍ അത്താഷ്, ടി പി എം ഫസല്‍, ഫിറോസ് കോഴിക്കോട്, പി എം നജീബ്, ഷഫീക് സി കെ, അഷ്റഫ് വൈറ്റ് ഹൗസ്, പവനന്‍ മൂലക്കില്‍, എം എം നയീം, ഹനീഫ റാവുത്തര്‍, അഷ്റഫ് ആലുവ, റോണി ചിറ്റിലപ്പിള്ളി, ഹക്കീം നെല്ലിക്കുന്ന്, ബിലാല്‍ ഗള്‍ഫ് എയര്‍, അഷ്റഫ് എയര്‍ലൈന്‍ കാര്‍ഗോ, ചന്ദ്രമോഹന്‍, നജീം ബഷീര്‍, ശിഹാബ് കൊയിലാണ്ടി, മുസ്തഫ പാവയില്‍, രാജു കെ ലുക്കാസ്, ഫ്രാങ്കോ ജോസ്, മന്‍സൂര്‍ മങ്കട, അഷ്റഫ് ദാന എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലക്കി ഡ്രോ നറുക്കെടുപ്പില്‍ ഗള്‍ഫ് എയര്‍ സ്‌പോണ്‍സര്‍ ചെയ്ത വിമാന ടിക്കറ്റിന് ആസിഫ് കൊണ്ടോട്ടി അര്‍ഹനായി. ഹാഷിം അബ്ബാസിന്റെ നാടന്‍ പാട്ടോടെയാണ് യുഎഫ്‌സിയുടെ ജനകീയ ഫുട്‌ബോള്‍ മേളയ്ക്ക് തിരശ്ശീല വീണത്. കാണികള്‍ ഒന്നടങ്കം പാട്ടിനൊത്ത് നൃത്തംചവിട്ടി ചടങ്ങിനെ അവിസ്മരണീയമാക്കി. ശരീഫ് മാണൂര്‍, മുജീബ് കളത്തില്‍, നജീബ് അരഞ്ഞിക്കല്‍, ആഷി നെല്ലിക്കുന്ന്, അഷ്‌റഫ് തലപ്പുഴ, അന്‍സാര്‍ കോട്ടയം, മാത്യു തോമസ് നേതൃത്വം നല്‍കി.
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss