|    Nov 14 Wed, 2018 7:04 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അല്‍ അവീറിലെ പൊതുമാപ്പ് സേവന കേന്ദ്രം ആദ്യദിനത്തില്‍ സ്വീകരിച്ചത് 1534 അപേക്ഷകള്‍

Published : 2nd August 2018 | Posted By: ke

ദുബയ്: യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആദ്യ ദിവസമായ ബുധനാഴ്ച അവീര്‍ കേന്ദ്രത്തില്‍ സ്വീകരിച്ചത് 1534 അപേക്ഷകരെയാണെന്ന് പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പിന്റെ ആദ്യ ദിവസം തന്നെ വിവിധ രാജ്യക്കാര്‍ കൂട്ടത്തോടെ അല്‍ അവീര്‍ കേന്ദ്രത്തിലെത്തി .ആ ദിവസം തന്നെ എക്‌സിറ്റ് പെര്‍മിറ്റ് ഇവിടെ നിന്ന് ഇഷ്യു ചെയ്തത് 326പേര്‍ക്കാണെന്ന് അവീര്‍ പൊതുമാപ്പ് കേന്ദ്ര ത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമര്‍ സെന്റര്‍ വഴി 416 പോര്‍ പുതിയ വിസയിലേക്ക് മാറുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തികരി ച്ചു.അതിനിടയില്‍ ബുധനാഴ്ച ജിഡിആര്‍എഫ്എ ദുബൈയുടെ അമര്‍ ടോള്‍ഫ്രീ നമ്പറായ 8005111 ലേക്ക് 7000അന്വേഷണ കോളുകളാണ് വന്നത് ഇതില്‍ 2365 കോളുകളും വിളിച്ചത് പൊതുമാപ്പിന്റെ വിവരങ്ങള്‍ അറിയാനായിരുന്നെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് പറഞ്ഞു. അവീര്‍ പൊതുമാപ്പ് കേന്ദ്ര ത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ഉസൈന്‍ ദൗര്‍വേസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പിന്റെ ആദ്യദിവസത്തില്‍ മികച്ച സേവനങ്ങളാണ് നിയമലംഘകാരായ താമസകാര്‍ക്ക് ലഭിച്ചത്. സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് തങ്ങിയവരും,വീട്ടുജോലിയ്ക്ക് എത്തിയ സ്ത്രികളുമാണ് പൊതുമാപ്പ് കേന്ദ്രത്തില്‍ കൂടുതലായും എത്തിയതെന്ന് അധിക്യതര്‍ വ്യക്തമാക്കി.

സായിദ് വര്‍ഷാചരണത്തോടനു ബന്ധിച്ചാണ് വിവിധ കാരണങ്ങള്‍ കൊണ്ട് താമസകുടിയേറ്റ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായകരമായി രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമ ലംഘര്‍ക്ക് പിഴയെ മറ്റു ശിക്ഷാനടപടികളെ ഇല്ലാതെ തന്നെ സുഗമമായി അവരുടെ താമസ രേഖകള്‍ ഇവിടെ നിന്ന് കൊണ്ട് തന്നെ ശരിയാകാനും,അല്ലങ്കില്‍ ആളുകള്‍ക്ക് അവരുടെ സ്വദേശത്തോക്ക് മടങ്ങാനു കഴിയുന്ന രീതിയിലാണ് പൊതുമാപ്പ് നടപടി ക്രമങ്ങള്‍ ഉള്ളത്.അല്‍ അവീറിലെ കേന്ദ്രത്തില്‍ ദുബൈ പോലീസ്, ദുബായ് സിവില്‍ഡിഫന്‍സ്, ദുബൈ കോര്‍പ്പറേഷന്‍ ആംബുലന്‍സ് സര്‍വീസസ് ,ആര്‍ടിഎ,മനുഷ്യവിഭവ സ്വദേശിവത്കരണ മന്ത്രാലയം, പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബേഴ്‌സ് അഫയേഴ്‌സ്, യൂണയന്‍ കോപറേറ്റിവ് തുടങ്ങിയ വിഭാഗങ്ങളും സേവന സന്നദ്ധരായി തന്നെ ഇവിടെയുണ്ട്. വിവിധ രാജ്യത്തിന്റെ പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ ഇവിടെ തുറന്നിട്ടുണ്ട്.ബുധനാഴ്ച 7.30 നാണ് കേന്ദ്രത്തിലെ ആദ്യത്തെ അപേക്ഷകനായ ഫിലിപ്പീനി യുവാവിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചത് .ആദ്യത്തെ പത്ത് മിനിറ്റില്‍ തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു യുവാവിന് എക്‌സിറ്റ് പെര്‍മിറ്റ് നല്‍കി. അതിനിടയില്‍ പുതിയ വിസകളിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ അമര്‍ സെന്റുകളിലെ, തസ്ഹീല്‍ കേന്ദ്ര ങ്ങളെയോ സമീപിക്കണമെന്ന് അമര്‍ ഉപഭോക്താ ഹാപ്പിനസ് സെന്റര്‍ മേധാവി മേജര്‍ സാലിം ബിന്‍ അലി അറിയിച്ചു.അവീറിലെ പൊതുമാപ്പ് കേന്ദ്രം വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴിച്ച് ആഴ്ചയില്‍ 5 ദിവസവും പ്രവര്‍ത്തിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss