|    Oct 17 Tue, 2017 3:42 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അല്‍ അയിനില്‍ മലയാളി ബാലന്‍ കാറിടിച്ച് മരിച്ചു

Published : 6th December 2015 | Posted By: swapna en

അല്‍ അയിന്‍: സ്വദേശിയുടെ വാഹനമിടിച്ച് മലയാളി കുട്ടി മരിച്ചു. താമസ സ്ഥലത്തിന് സമീപം സൈക്കിളോടിച്ച്്്് കളിക്കുകയായിരുന്ന ഏഴു വയസുകാരന്റെ മേല്‍ സ്വദേശി ഓടിച്ച വാഹനം പാഞ്ഞു കയറുകയായിരുന്നു. കഴിഞ്ഞ ദിവസം അല്‍ഐന്‍ സറൂജിലായിരുന്നു അപകടം.
കാസര്‍കോട് തൈക്കടപ്പുറം സ്വദേശി പി.പി ഇസ്മായില്‍-നാസിയ ദമ്പതികളുടെ മകനും അല്‍ അയിന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ രണ്ടാം ക്ലാസ്സ്് വിദ്യാര്‍ത്ഥിയുമായ ഷഹ്്്‌സാദ് (7) ആണ്്് മരിച്ചത്് സനാഇയ്യയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരനായ ഇസ്മായില്‍ മൂന്നു ദിവസം മുമ്പ് നാട്ടില്‍ പോയതിനിടക്കായിരുന്നു കുഞ്ഞിന്റെ ദാരുണ മരണം. പിതാവ് ഇന്ന് നാട്ടില്‍ നിന്നെത്തും. ഷാഹിന, സൈനബ എന്നിവര്‍ സഹോദരങ്ങളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക