|    Dec 17 Sun, 2017 5:26 pm
FLASH NEWS

അല്‍-അമീന്‍ സ്‌കൂളില്‍ എന്‍എസ്എസ് ഗ്രീന്‍ പ്രോട്ടോകോള്‍; പ്രതിജ്ഞയെടുത്തു

Published : 8th December 2017 | Posted By: kasim kzm

കേച്ചേരി: അല്‍ അമീന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ ‘ഗ്രീന്‍ പ്രോട്ടോകോള്‍’ പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ ഉപയോഗിക്കില്ലെന്ന് പതിജ്ഞ ചെയ്തു.
പകരം 150ഓളം സ്റ്റീല്‍ ഗ്ലാസുകള്‍ വാങ്ങുകയും മീറ്റിങുകള്‍ക്കും മറ്റു പരിപാടികള്‍ക്കും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളിലെ പ്ലാസ്റ്റിക് ആവരണം ചൂടുള്ള ചായയും മറ്റും മൂലം ഉരുകി ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളും അവ കത്തിക്കുമ്പോഴുണ്ടാകുന്ന പരിസര മലിനീകരണവും തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളും അധ്യാപകരും ഒരു പുതിയ തീരുമാനമെടുക്കുകയായിരുന്നു.
ഇനി മുതല്‍ കാംപസില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ ഉപയോഗിക്കില്ല. പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിറുത്തി പകരം മഷിപ്പേനകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി ബോധവല്‍ക്കരണം നടന്നു വരികയാണ്.
പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് കെ എം ഷറഫുദ്ദീന്‍, പ്രോഗ്രാം ഓഫിസര്‍ ഷിജൊ വി കെ, കോര്‍ഡിനേറ്റര്‍ ലിന്റൊ വടക്കന്‍, കിറ്റൊ പി ടി, നിഷിത സി നേതൃത്വം നല്‍കി. ചൂണ്ടല്‍ പഞ്ചായത്തിലെ വിവിധ സംഘടനകള്‍ക്കും മറ്റും സൗജന്യമായി സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കുവാന്‍ ലഭിക്കുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss