|    Jun 23 Fri, 2017 2:05 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അല്‍ഹിന്ദ് ആദ്യ ഉംറ സംഘം പുറപ്പെട്ടു

Published : 21st October 2016 | Posted By: SMR

കോഴിക്കോട്: എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉംറ സംഘമായ അല്‍ഹിന്ദ് സംഘം പരിശുദ്ധ  ഉംറ കര്‍മ്മത്തിനായി ജിദ്ദയിലേക്ക് യാത്ര പുറപ്പെട്ടു. അല്‍ഹിന്ദ് അമീര്‍ ബാവ മുസ്ലിയാര്‍ വേങ്ങരയുടെ നേതൃത്വ ത്തിലുള്ള 107 അംഗ സംഘം ഇത്തിഹാദ് എയര്‍വെയ്‌സ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളിലായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും   ഉപ്പള ഹനീഫ മുസ്ലിയാരുടെ നേതൃത്വ ത്തിലുള്ള സംഘം കൊച്ചിയില്‍ നിന്നുമാണ് വ്യാഴാഴ്ച പുറപ്പെട്ടത്.
യാത്രാ രേഖാ വിതരണോല്‍ഘാടനം  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മലപ്പുറം റീജ്യണല്‍ മാനേജര്‍ യാസിര്‍ , അധ്യക്ഷത വഹിച്ചു. എം. പി. മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, അബ്ദു റഹിമാന്‍ മുസ്ലിയാര്‍, അല്‍ഹിന്ദ് ഹജ്ജ് ഉംറ മാനേജര്‍ അബ്ദുസ്സമദ് പി ആര്‍, ബ്രാഞ്ച് മാനേജര്‍മാരായ ഷബീര്‍ ബാബു വെങ്കിട്ട, മുഹമ്മദ് ഫൈസല്‍, അല്‍ഹിന്ദ് ഹജ്ജ് ഉംറ കോഡിനേറ്റര്‍മാരായ ഹാശിം മൂഴിക്കല്‍, നജീബ് നടുത്തൊടി, മുഹമ്മദ് ഇര്‍ഫാന്‍, സജാദ് ഇടശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക