|    Aug 18 Sat, 2018 8:28 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അല്‍ഹസ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികള്‍ മരിച്ചു

Published : 4th August 2018 | Posted By: AAK

അല്‍ഹസ: റിയാദില്‍ നിന്നും അല്‍ഹസയിലേക്കുള്ള യാത്രാമധ്യേ ഖുറൈസിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീര്‍ സലീം (30), ഉമയനെല്ലൂര്‍ സ്വദേശി ഹാഷിം അബ്ദുല്‍ ഹക്കീം (30) എന്നിവരാണ് മരിച്ചത്. പോള്‍സന്‍ തൃശൂര്‍, നിഷാദ് കായംകുളം എന്നിവരെ ഗുരുതര പരിക്കുകളോടെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ അല്‍ഹസ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കാലത്ത് പുറപ്പെട്ടതായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് നവോദയ പ്രതിനിധി ചന്ദ്രബാബു കടയ്ക്കല്‍ നേതൃത്വം നല്‍കുന്നു. സഹീറിന്റെ ഭാര്യ റംസാന, തസ്മിയാണ് ഹാഷിമിന്റെ ഭാര്യ. ഇരുവര്‍ക്കും ഓരോ കുട്ടികളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss