|    Jan 19 Thu, 2017 2:25 pm
FLASH NEWS

അല്‍ശബാബ് ബന്ധം: മാധ്യമ പ്രവര്‍ത്തകനെ വധിച്ചു

Published : 12th April 2016 | Posted By: SMR

മൊഗാദിഷു: സോമാലിയയില്‍ അല്‍ശബാബ് പ്രവര്‍ത്തകരെ സഹായിച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനെ വധിച്ചു. 2014ല്‍ കെനിയയില്‍ വച്ച് അറസ്റ്റിലായ ഹസ്സന്‍ ഹനഫി എന്ന മാധ്യമപ്രവര്‍ത്തകനെയാണ് മൊഗാദിഷുവില്‍ വധിച്ചത്. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച അപ്പീല്‍ സൈനിക കോടതി തള്ളിയതിനു പിന്നാലെ ഇന്നലെയായിരുന്നു വധശിക്ഷ.
2007 മുതല്‍ 2011 വരെ രാജ്യത്ത് അഞ്ചു മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ സഹായിച്ചുവെന്നാണ് ഹനഫിക്കെതിരേയുള്ള കുറ്റം. അല്‍ശബാബിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന റേഡിയോ അന്‍ദലൂസിലായിരുന്നു ഹനഫി ജോലി ചെയ്തിരുന്നത്. നേരത്തേ കുറ്റം സമ്മതിച്ച ഹനഫി ജയിലിലെ പീഡനത്തെത്തുടര്‍ന്നാണ് കുറ്റസമ്മതം നടത്തിയതെന്ന് പിന്നീട് വെളിപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക