|    Oct 20 Fri, 2017 11:50 pm
FLASH NEWS
Home   >  Pravasi   >  

അല്‍മീര ഒമാനിലെ വ്യാപാരം വികസിപ്പിക്കുന്നു

Published : 21st March 2017 | Posted By: fsq

 

ദോഹ: ഒമാനിലെ വ്യാപാരം വികസിപ്പിക്കാന്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ശൃംഖല അല്‍മീര പദ്ധതി തയ്യാറാക്കി. ഇതിനായി ഒമാനിലെ ഗവര്‍ണറേറ്റുകളിലെ ഹൗസിങ് മന്ത്രാലയവുമായി നാല് പ്ലോട്ടുകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് അല്‍മീര വൈസ് ചെയര്‍മാന്‍ സെയ്ഫ് സെയ്ദ് അല്‍സുവൈദി പറഞ്ഞു. ഒമാനിലെ അല്‍മീരയുടെ വ്യവസായം പക്വതയാര്‍ജിച്ചിട്ടുണ്ടെന്നും അതിനാല്‍ സ്വന്തം നിലക്ക് വികസിപ്പിക്കാന്‍ സജ്ജമായെന്നും കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അല്‍സുവൈദി പറഞ്ഞു. മസ്‌കത്തിലെ അല്‍അമീറാതിന്റെ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. 13,500 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് മാള്‍ പണിയും. അല്‍സുവൈഖില്‍ 20,500 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് അല്‍മീര മാളുയരുക. മറ്റ് രണ്ട് പ്ലോട്ടുകള്‍ ലഭിച്ച സൂറിലും സലാലയിലും അടുത്തുതന്നെ മാളുകള്‍ നിര്‍മിക്കും. 2022ഓടെ വിവിധ മേഖലകളില്‍ പത്ത് കമ്യൂണിറ്റി മാളുകള്‍ നിര്‍മിച്ച് ശൃംഖല വിപുലപ്പെടുത്തും. ഖത്തറില്‍ ഈ വര്‍ഷം 14 ബ്രാഞ്ചുകള്‍ തുറക്കും. വക്‌റ, ഉം സലാല്‍ അലി, ലഅബീബ് 2 എന്നിവിടങ്ങളില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ബ്രാഞ്ചുകള്‍ ആരംഭിക്കും. ഖത്തര്‍ ഫൗണ്ടേഷനിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഫോക്‌സ് ഹില്‍സ്, നോര്‍ത്ത് വില്ലാസ് ഡിസ്ട്രിക്ട് എന്നിവിടങ്ങളില്‍ റീട്ടെയില്‍ സെന്ററുകള്‍ തുടങ്ങാന്‍ ലുസൈല്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. മുശെയ്‌രിബിലെ പ്രധാന പദ്ധതിയായ ഗലേറിയ മാളില്‍ ഔട്ട്‌ലെറ്റ് തുറക്കാന്‍ മുശെയ്‌രിബ് പ്രോപ്പര്‍ട്ടീസുമായി പങ്കാളിത്ത കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നതിന് ദോഹ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസുമായി ചര്‍ച്ച നടത്തിയതായും അല്‍മീര മാനേജ്‌മെന്റ് അറിയിച്ചു. അഹ്മദ് ബിന്‍ മുഹമ്മദ് മിലിട്ടറി കോളജില്‍ ബ്രാഞ്ച് തുറക്കാന്‍ ഖത്തര്‍ ആംഡ് ഫോഴ്‌സുമായും കോളജുമായും ചര്‍ച്ച നടത്തുകയാണ്. കഴിഞ്ഞ വര്‍ഷം അല്‍മീരയുടെ അറ്റാദായം 3.4 ശതമാനം വര്‍ധിച്ച് 427.2 ദശലക്ഷം റിയാലില്‍ നിന്ന് 441.7 ദശലക്ഷം റിയാല്‍ ആയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക