|    Jul 21 Fri, 2017 10:34 pm
FLASH NEWS
Home   >  Pravasi   >  

അല്‍മനാര്‍ സെന്റര്‍ ഈദ് ഗാഹ്; അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും.

Published : 10th September 2016 | Posted By: mi.ptk

ദുബയ്: ഇസ്‌ലാമിക് അഫയേഴ്‌സിന്റെ കീഴില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഒരുക്കുന്ന ഈദ് ഗാഹ് അല്‍ഖൂസ് അല്‍മനാറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പെരുന്നാള്‍ ദിവസം രാവിലെ 6.25ന്  അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ മൗലവി അബ്ദുസ്സലാം മോങ്ങം ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കും. 2006ലാണ് മലയാള ഭാഷയില്‍ ഈദ് ഗാഹ് നടത്തുവാന്‍ ദുബൈ ഗവണ്‍മെന്റ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് അനുവാദം നല്‍കിയത്. ഈദ് ഗാഹിലേക്ക് ദുബയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യവും  ഈദ് ഗാഹില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സ്ഥല സൗകര്യം ഏര്‍പ്പെടുത്തും. വാഹന സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. 0522338098 (അല്‍ഖൂസ്), 0556525733 (ദേര), 0558407216 (ഖിസൈസ്), 0505545496 (ബര്‍ദുബയ്),  055 4626765 (കറാമ മസ്ജിദ് ) ഷാര്‍ജ (0551205047)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക