|    Oct 20 Sat, 2018 1:06 am
FLASH NEWS

അല്‍മഖര്‍ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Published : 23rd January 2017 | Posted By: fsq

 

തളിപ്പറമ്പ്: അല്‍മഖര്‍ 28ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിന് ഉജ്ജ്വല സമാപനം. ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറള്‍ സെക്രട്ടറി ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അല്‍മഖര്‍ പ്രസിഡന്റും സമസ്ത ഖജാഞ്ചിയുമായി ചിത്താരി കെ പി ഹംസ മുസ്‌ല്യാര്‍ സനദ്ദാന പ്രസംഗം നടത്തി. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണവും സനദ്ദാനവും നിര്‍വഹിച്ചു. സമ്മേളനത്തില്‍ 34 അമാനി ബിരുദധാരികളും 10 ഹാഫിസുകളുമാണ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. തുറാബ് തങ്ങള്‍ അസ്സഖാഫ്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ, അബൂബക്കര്‍ സിദ്ദീഖ് മൗണ്ടഗോളി, പി കെ അബൂബക്കര്‍ മുസ്‌ല്യാര്‍, ആര്‍ പി ഹുസയ്ന്‍ ഇരിക്കൂര്‍, കെ അബ്ദുര്‍റഷീദ് നരിക്കോട്, ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍, സുഹൈല്‍ അസ്സഖാഫ്, അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, സഅദുദ്ദീന്‍ തങ്ങള്‍, ആറ്റക്കോയ അല്‍ബുഖാരി, സഅദ് തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, പ്രഫ. യു സി അബ്ദുല്‍ മജീദ്, മുഹമ്മദലി ഹാജി, എന്‍ അശ്‌റഫ് സഖാഫി, കെ പി കമാലുദ്ദീന്‍ മൗലവി, സിദ്ദീഖ് സഖാഫി, കെ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പട്ടുവം, അബ്ദുറഹ്മാന്‍ കല്ലായി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss