|    Jul 25 Tue, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അല്‍ഫോന്‍സ് കണ്ണന്താനം ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍

Published : 18th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മലയാളിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു തുല്യമായ പദവിയാണിത്. 40 വര്‍ഷമായി പഞ്ചാബ് ഗവര്‍ണര്‍ തന്നെയാണ് ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയും വഹിച്ചിരുന്നത്. ഈ കീഴ്‌വഴക്കം മറികടന്നാണ് കണ്ണന്താനത്തിന്റെ നിയമനം.
2006ല്‍ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് സിപിഎം പിന്തുണയോടെ വിജയിച്ച് എംഎല്‍എയായ കണ്ണന്താനം കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ രാജിവച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
അതിനിടെ, മുന്‍ കേന്ദ്രമന്ത്രി നജ്മ ഹിബതുല്ലയെ മണിപ്പൂരിലെ പുതിയ ഗവര്‍ണറായി നിയമിച്ചു. മുന്‍ രാജ്യസഭാംഗം വി പി സിങ് ബദ്‌നോറിനെ പഞ്ചാബ് ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. നാഗ്പൂരില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗം ബന്‍വാരിലാല്‍ പുരോഹിതിനെ അസം ഗവര്‍ണറായും ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററായി റിട്ട. ഐപിഎസ് ഓഫിസര്‍ ഫാറൂഖ് ഖാനെയും  നിയമിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക