|    Jul 25 Tue, 2017 6:27 am
FLASH NEWS
Home   >  National   >  

അല്‍ഫോന്‍സ് കണ്ണന്താനം ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍

Published : 17th August 2016 | Posted By: G.A.G

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ നിയമിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാന നഗരമായ ചണ്ഡീഗഡിന്റെ ഭരണചുമതലയുള്ള, ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് കണ്ണന്താനത്തിന്റെ നിയമനവാര്‍ത്ത അറിയിച്ചത്. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് കണ്ണന്താനം പറഞ്ഞു. നിയമന ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഏറെ വൈകാതെ തന്നെ കണ്ണന്താനം ചുമതലയേല്‍ക്കും. കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്ന കണ്ണന്താനം  കോട്ടയം കളക്ടര്‍, ഡല്‍ഹി വികസന അഥോറിറ്റി കമ്മീഷണര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക