|    Aug 14 Tue, 2018 1:52 pm
FLASH NEWS

അല്‍ഫോണ്‍സ് കണ്ണന്താനം പ്രതീക്ഷയേക്കാള്‍ വലിയ അപമാനം : നെഹ്‌റു ഫൗണ്ടേഷന്‍

Published : 20th September 2017 | Posted By: fsq

 

കൊല്ലം: കേരളത്തില്‍ നിന്നുള്ള പുതിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താന്‍ പ്രതീക്ഷയേക്കാള്‍ കേരളത്തിന് വലിയ അപമാനമായി തീര്‍ന്നിരിക്കുകയാണെന്ന് നെഹ്‌റു ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റി. അര്‍ഹിക്കാതെ വീണ് കിട്ടിയ കേന്ദ്രമന്ത്രി പദവി മൂലം സമനില തെറ്റി അദ്ദേഹം പിച്ചും പേയും പറയുകയാണെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് രാജ്യത്തെ സമ്പന്നമാരാണെന്ന് പറഞ്ഞതിലൂടെ സാധാരണ ജനത്തിന്റെ ജീവിതവുമായി ഒരുബന്ധവുമില്ലാത്തയാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യോഗം ചൂണ്ടികാട്ടി. അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്പോലെയുള്ള അല്‍പ്പന്‍മാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്തി മോദി തന്റെ ഏകാധിപത്യ നയം രാജ്യത്ത് നടപ്പിലാക്കുകയാണെന്നും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തതുപോലെ പെട്രോളിയം വിലവര്‍ദ്ധനവിലൂടെ സംസ്ഥാനത്ത് ലഭിക്കുന്ന നാല്‍പത് ശതമാനം ലാഭ വിഹിതം വേണ്ടായെന്ന് വച്ച് ജനങ്ങള്‍ക്ക് പെട്രോളിന് വിലകുറച്ചു കൊടുക്കുവാനുള്ള നടപടി പിണറായി ഗവണ്‍മെന്റും സ്വീകരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കെഎസ് പുരം സുധീര്‍ ആവശ്യപ്പെട്ടു. വോട്ട് ചെയ്ത ജനത്തോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിച്ച് ജനദ്രോഹ നടപടികള്‍ സ്വീകരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. അഡ്വ. ബിനുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഡ്വ. സേതുമാധവന്‍, നവപുരം ശ്രീകുമാര്‍, രാജേഷ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss