|    Jul 20 Fri, 2018 10:36 am
FLASH NEWS
Home   >  Kerala   >  

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാവും

Published : 2nd September 2017 | Posted By: shins

ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഓഫീസറും മുന്‍ എംഎല്‍എയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനമടക്കം ഒന്‍പത് പേര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപോര്‍ട്ട്. അശ്വനി കുമാര്‍ ചൗബി (ബീഹാര്‍ ലോക്‌സഭ), ശിവ പ്രതാപ് ശുക്ല (ഉത്തര്‍ പ്രദേശ് രാജ്യസഭ), വീരേന്ദ്രകുമാര്‍ (മധ്യപ്രദശ് ലോക്‌സഭ), അനന്ത്കുമാര്‍ ഹെഗ്‌ഡേ (കര്‍ണാടക ലോക്‌സഭ), രാജ്കുമാര്‍ സിംഗ് (ബീഹാര്‍ ലോക്‌സഭ), ഗജേന്ദ്രസിംഗ് ശെഖാവത്ത് ്(രാജസ്ഥാന്‍ ലോക്‌സഭ), സത്യപാല്‍ സിംഗ് (ഉത്തര്‍ പ്രദേശ് ്‌ലോക്‌സഭാ), ഹര്‍ദീപ് സിംഗ് പൂരി എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റുള്ളവര്‍. ഇവരില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ഹര്‍മീത് പൂരിയും ഒഴികെ ബാക്കിയെല്ലാവരും എംപിമാരാണ്. പാര്‍ലമെന്റ് അംഗത്വമില്ലാതെ കേന്ദ്രമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ രാജ്യസഭയിലോ ലോക്‌സഭയിലോ അംഗത്വം നേടണമെന്നാണ് നിയമം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss