|    May 26 Fri, 2017 6:45 pm
FLASH NEWS

അല്‍ജീരിയന്‍ നാവികസേനാ കപ്പല്‍ കൊച്ചിയില്‍

Published : 21st February 2016 | Posted By: SMR

കൊച്ചി: അല്‍ജീരിയന്‍ നാവികസേനാ കപ്പലായ എല്‍ ഫത്തേ കൊച്ചിയിലെത്തി. കമാന്‍ഡിങ് ഓഫിസര്‍ ലെഫ്റ്റനന്റ് കേണല്‍ അബാദ അബ്ദേ ലത്തീഫ്, സീനിയര്‍ ഓഫിസര്‍ കേണല്‍ ബെല്‍ഹോരി ജിലോല്‍, റിയര്‍ അഡ്മിറല്‍ ആര്‍ ബി പണ്ഡിറ്റ് എന്നിവ—രുടെ നേതൃത്വത്തിലാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. ദക്ഷിണ മേഖലാ നാവികസേന ആസ്ഥാനത്തെത്തിയ കപ്പലിനും നാവിക ഉദ്യോഗസ്ഥര്‍ക്കും ദക്ഷിണമേഖല നാവിക മേധാവി റിയര്‍ അഡ്മിറല്‍ ആര്‍ ബി പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് ദക്ഷിണ നാവികസേനയുടെ വിവിധ പരിശീലന കേന്ദ്രങ്ങള്‍ അല്‍ജീരിയന്‍ സംഘം സന്ദര്‍ശിച്ചു. ഇന്ത്യന്‍ നാവികസേന അംഗങ്ങളുമായി കപ്പലിനുള്ളില്‍ വച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. 28 ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 141 പേരാണ് അല്‍ജീരിയന്‍ സംഘത്തിലുണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day