|    Jun 27 Tue, 2017 9:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അല്‍ജസീറയ്ക്ക് 20 വയസ്സ്

Published : 3rd November 2016 | Posted By: SMR

ദോഹ: പശ്ചിമേഷ്യന്‍ മാധ്യമ സംസ്‌കാരത്തിന് പുതുരൂപം പകര്‍ന്ന അല്‍ജസീറ 20ാം വാര്‍ഷികം ആഘോഷിക്കുന്നു. 1996 നവംബര്‍ ഒന്നിനാണ് അല്‍ജസീറ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അറബി ഭാഷയിലായിരുന്നു പ്രവര്‍ത്തനം ആരംഭം. പിന്നീട് നിരവധി ശാഖകളായി പ്രവര്‍ത്തനം വിപുലപ്പെടുത്തിയ ചാനല്‍ അറബ് മേഖലയിലും വടക്കന്‍ ആഫ്രിക്കയിലും ഏറ്റവും കുടുതല്‍ ആളുകള്‍ കാണുന്ന ചാനലായി മാറി.
സംഘര്‍ഷമേഖലകളില്‍ നിന്നും നിരന്തര വിവരങ്ങള്‍ നല്‍കിയും ലോകം ശ്രദ്ധിക്കുന്ന ചര്‍ച്ചകള്‍ സംഘടിപ്പിച്ചുമാണ് ചാനല്‍ പ്രേക്ഷകരെ നേടിയത്. അഫ്ഗാനിസ്താന്‍, ഇറാഖ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നും പുറത്തുകൊണ്ടുവന്ന വാര്‍ത്തകളാണ് അല്‍ജസീറയുടെ വിശ്വാസ്യത കൂട്ടിയത്.
ദൂരിതമനുഭവിക്കുന്ന ജനതയുടെ പ്രതീക്ഷയും വേദനിക്കുന്നവര്‍ക്കു സാന്ത്വനവും അവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടവുമായാണ് ചാനല്‍ പ്രവര്‍ത്തിച്ചതെന്ന് അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക് ചെയര്‍മാന്‍ ഷെയ്ഖ് ഹമദ് ബിന്‍ തമര്‍ അല്‍ത്താനി പറഞ്ഞു. 20 വര്‍ഷക്കാലമായി ജനപക്ഷത്തുനിന്ന് അഭിപ്രയ സ്വാതന്ത്ര്യത്തിനായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക