|    May 23 Wed, 2018 9:16 am
Home   >  Todays Paper  >  page 9  >  

അല്‍ജസീറയുടെ ലൈസന്‍സ് സൗദി റദ്ദാക്കി

Published : 7th June 2017 | Posted By: fsq

 

റിയാദ്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിന്റെ സൗദിയിലെ ഓഫിസ് അടക്കുകയും  ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതായി സൗദി സാംസ്‌കാരിക വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഭീകരസംഘടനകളുടെ പദ്ധതികള്‍ക്ക് ചാനല്‍ പ്രചാരം നല്‍കുകയും യമനിലെ വിമതശക്തികളായ ഹൂഥി സായുധരെ പിന്തുണക്കുകയും സൗദിയില്‍ ആഭ്യന്തര പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് സൗദി ന്യൂസ് ഏജന്‍സിയുടെ റിപോര്‍ട്ട് കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിലുള്ള ഇടപെടലുമാണെന്നും റിപോര്‍ട്ട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss