|    Jul 24 Mon, 2017 6:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അല്‍ഖാഇദ ബന്ധമെന്ന് സംശയം; മദ്‌റസാ അധ്യാപകന്‍ അറസ്റ്റില്‍

Published : 9th January 2016 | Posted By: SMR

ന്യൂഡല്‍ഹി: അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബംഗളൂരുവിലെ മദ്‌റസാ അധ്യാപകനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. മൗലാനാ അന്‍സാര്‍ ഷാ എന്ന അധ്യാപകനെയാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക വിഭാഗം ബംഗളൂരുവില്‍ വച്ച് പിടികൂടിയത്.
അന്‍സാറിനെ ഡല്‍ഹി കോടതി 20 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബറില്‍ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ആസിഫ്(40), അബ്ദുറഹിമാന്‍ (37), സഫര്‍ മസൂദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായിരുന്നത്. ഇതില്‍ മുഹമ്മദ് ആസിഫ് സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനം നല്‍കുന്നതിനും നേതൃത്വം കൊടുക്കുന്ന വ്യക്തിയാണെന്ന് പോലിസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായവരുമായി അന്‍സാര്‍ ഷായ്ക്ക് ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക