|    Jan 20 Sat, 2018 3:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അല്‍ഖാഇദ പ്രവര്‍ത്തകനെ ഇന്ത്യക്ക് കൈമാറി

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അല്‍ഖാഇദ താവളം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് അല്‍ഖാഇദ പ്രവര്‍ത്തകന്‍ സീഷാന്‍ അലിയെ സൗദി അറേബ്യ ഇന്ത്യ—ക്ക് കൈമാറി. അലിയെ കൂടുതല്‍  ചോദ്യംചെയ്യുന്നതിനായി കോടതി രണ്ടാഴ്ചത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥ് സിങാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്. കേസില്‍ നേരത്തേ മുഹമ്മദ് ആസിഫ്, സഫര്‍ മസ്ഊദ്, മുഹമ്മദ് അബ്ദുറഹ്മാന്‍, അബ്ദുല്‍ സമി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day