|    Jul 24 Mon, 2017 12:31 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അല്‍ഐന്‍ എന്‍.എം.സി. സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിയോനാറ്റല്‍ യൂണിറ്റ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു

Published : 31st July 2016 | Posted By: sdq

അല്‍ഐന്‍: ഗര്‍ഭാവസ്ഥയില്‍ പൂര്‍ണ്ണ വളര്‍ച്ച എത്താതെ പ്രസവിക്കാനിടയാകുന്ന കുഞ്ഞുങ്ങളെ പ്രത്യേക പരിചരണത്തിലൂടെ ജീവിതത്തിലേക്ക് ഉയര്‍ത്തുന്നതിന് സഹായകമായ, അല്‍ഐന്‍ എന്‍.എം.സി. സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അത്യന്താധുനിക നവജാത തീവ്രപരിചരണ സംവിധാനത്തിന്റെ വിജയകരമായ രണ്ടാം വാര്‍ഷികം അല്‍ഐനിലെ ദാനത്ത് അല്‍ഐന്‍ റിസോര്‍ട്ട്‌ഹോട്ടലില്‍ നടന്നു. ഇത്തരത്തില്‍ ചികിത്സ നേടിയ കുഞ്ഞുങ്ങളും അവരുടെമാതാപിതാക്കളും ബന്ധുക്കളും ഡോക്ടര്‍മാരും നഴ്‌സിംഗ് ജീവനക്കാരും എല്ലാമൊത്തുചേര്‍ന്ന ആഘോഷച്ചടങ്ങു് എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് വൈസ്‌ചെയര്‍മാനും സി.ഇ.ഒ.യുമായ ഡോ.ബി.ആര്‍.ഷെട്ടിയും അദ്ദേഹത്തിന്റെ പത്‌നി, ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സി.ആര്‍.ഷെട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം മുഖ്യാതിഥിയായിരുന്നു. എന്‍.എം.സി.ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി സി.ഇ.ഒ . പ്രശാന്ത് മങ്ങാട് പ്രസംഗിച്ചു. ഗര്‍ഭാവസ്ഥയില്‍ വളര്‍ച്ചയെത്താതെ പ്രസവിച്ച മുന്നൂറിലേറെ കുഞ്ഞുങ്ങളെ ഇതിനകം പരിചരിച്ചു ജീവിപ്പിച്ചു. നിശ്ചിത പ്രസവ തിയ്യതിക്ക് 17 ആഴ്ചകള്‍ക്കു മുമ്പ് തന്നെ ജനിക്കുന്ന ശിശുക്കള്‍ക്ക് ഇങ്ങിനെയൊരു ചികിത്സാ സൗകര്യം നല്കുന്ന അബുദാബി എമിറേറ്റിലെ ഏക സ്വകാര്യ സ്ഥാപനമാണിത്. ആരോഗ്യരക്ഷാരംഗത്തെ എന്‍.എം.സി.യുടെ നാല് ദശകത്തെ ചരിത്രത്തില്‍, ജനങ്ങളുടെ അതാതു കാലത്തെ ആവശ്യങ്ങള്‍ പഠിച്ചു മനസ്സിലാക്കി ഏറ്റവും പ്രാപ്യമായ ചിലവില്‍ അവ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായി ശ്രമിച്ചിട്ടുണ്ടെന്നും അല്‍ഐന്‍എന്‍.എം.സി. സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഉള്‍പ്പെടെ ആശുപത്രികളിലെ നൂതന സൗകര്യങ്ങള്‍ അതിന്റെ തെളിവാണെന്നും ഡോ.ബി.ആര്‍.ഷെട്ടി പറഞ്ഞു. പ്രതികൂലാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് ആനയിക്കപ്പെട്ട ഈ മുന്നൂറോളം കുരുന്നുകള്‍ അവരുടെ കുടുംബങ്ങളില്‍ വിതറുന്ന ചിരിയും സന്തോഷവുമാണ് തങ്ങളുടെ ആദ്യപരിഗണനയെന്നും അദ്ദേഹം സൂചിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക