|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അല്‍ഐനില്‍ യുവതി കാമുകനെ കൊന്ന് ഭക്ഷണമാക്കി തൊഴിലാളികള്‍ക്കു നല്‍കി

Published : 21st November 2018 | Posted By: kasim kzm

അല്‍ഐന്‍: മൊറോക്കന്‍ യുവതി കാമുകനെ കൊലപ്പെടുത്തി പാചകം ചെയ്ത് ആഹാരമാക്കി തൊഴിലാളികള്‍ക്കും പട്ടികള്‍ക്കും ഭക്ഷിക്കാന്‍ ന ല്‍കിയതായി കേസ്. കാമുകന്റെ മാംസം അരിയുമായി ചേ ര്‍ത്ത് വേവിച്ച് മച്ച്ബൂസ് എന്ന വിഭവം ഉണ്ടാക്കിയാണ് സമീപത്ത് ജോലി ചെയ്യുന്ന കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ക്കു നല്‍കിയത്. ബാക്കിയുണ്ടായിരുന്ന ആഹാരം സമീപത്തുള്ള പട്ടികള്‍ക്കും നല്‍കുകയായിരുന്നു. ബന്ധുവായ യുവാവിനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് കാമുകനെ കൊലപ്പെടുത്തിയതെന്നു യുവതി പോലിസിനോട് സമ്മതിച്ചു.
യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് സഹോദരന്‍ യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മിക്‌സിയില്‍ നിന്നു മനുഷ്യന്റെ പല്ലുകള്‍ കണ്ടെത്തി. സംശയം തോന്നിയ ഇയാള്‍ പോലിസി ല്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതി പിടിയിലായത്. പല്ലുകള്‍ ഡിഎന്‍എ പരിശോധനയില്‍ കാമുകന്റേതാണെന്നു കണ്ടെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss