|    Jan 20 Fri, 2017 1:32 pm
FLASH NEWS

അല്ലാഹ് എന്നു വിളിച്ചവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

Published : 6th August 2016 | Posted By: SMR

ഷിക്കാഗോ: അല്ലാഹ് എന്നു വിളിക്കുകയും വിയര്‍ക്കുകയും ചെയ്ത പാക് വംശജരെ യുഎസിലേക്കുള്ള വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.
കഴിഞ്ഞമാസം 26ന് പാരീസില്‍ നിന്ന് യുഎസിലെ ഒഹിയോ സംസ്ഥാനത്തെ സിന്‍സിനാറ്റിയിലേക്കുള്ള ഡെല്‍റ്റ എയര്‍ വിമാനത്തിലായിരുന്നു സംഭവം. യുഎസില്‍ കഴിയുന്ന പാകിസ്താന്‍ വംശജരായ നസിയ, ഭര്‍ത്താവ് ഫൈസല്‍ അലി എന്നിവരെയാണ് പാരിസ് വിമാനത്താവളത്തില്‍നിന്നു പറന്നുയരുന്നതിനു മുമ്പായി ഇറക്കിവിട്ടത്.
വിമാനത്തിലെ ജീവനക്കാരന്‍ മുസ്‌ലിം ദമ്പതികളുടെ സാന്നിധ്യം പ്രശ്‌നമുണ്ടാക്കുന്നതായി പൈലറ്റിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ ഇറക്കിവിട്ടത്. ശിരോവസ്ത്രം ധരിച്ച സ്ത്രീ ഫോണില്‍ സന്ദേശങ്ങളയക്കുകയും വിയര്‍ക്കുകയും ചെയ്യുന്നതും അല്ലാഹുവിനെ വിളിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയെന്നാണ് വിമാനജീവനക്കാര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍, പരാതിയെത്തുടര്‍ന്ന് പൈലറ്റ് വിമാനത്താവള ജീവനക്കാരെ ബന്ധപ്പെട്ട് തന്നെയും ഭര്‍ത്താവിനെയും ഇറക്കിവിടുകയായിരുന്നുവെന്ന് നസിയ  സിന്‍സിനാറ്റി എന്‍ക്വിററിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 615 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക