|    Jul 27 Thu, 2017 12:29 pm
FLASH NEWS
Home   >  News now   >  

‘അലോ’ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തും: സ്‌നോഡന്‍

Published : 24th September 2016 | Posted By: mi.ptk

google-allo

വാട്‌സ്ആപ്പിനെ കടത്തിവെട്ടുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ പുറത്തിറക്കിയ അലോ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന് എഡ്വാര്‍ഡ് സ്‌നോഡന്റെ മുന്നറിയിപ്പ്. അലോ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എല്ലാ സന്ദേശങ്ങളും കാണാനും സൂക്ഷിച്ചുവക്കാനും കമ്പനിക്ക് സാധിക്കുമെന്ന് സ്‌നോഡന്‍ ഏതന്‍സ് ഡെമോക്രസി ഫോറത്തില്‍ പറഞ്ഞു.
ആപ്പ് ഉപയോഗിച്ച് നടത്തുന്ന സംഭാഷണങ്ങളു, സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കുമെന്നും പിന്നീട് ഉപയോക്താക്കുളുടെ സ്വകാര്യതയെ മാനിച്ച് ഒഴിവാക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്പനിയുടെ ഈ അവകാശവാദം ശരിയല്ലെന്നാണ് സ്്‌നോഡന്റെ വാദം.
‘ഈ ആപ്പ് എല്ലാ സന്ദേശങ്ങളും സൂക്ഷിക്കും. പോലീസിന്റെ ഒരു അപേക്ഷ മതി വിവരങ്ങള്‍ വെളിപ്പെടുത്താന്‍’ എന്ന് സ്‌നോഡന്‍ ട്വീറ്റീല്‍ പറഞ്ഞു.
അലോക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്ലേസ്റ്റോറില്‍ ലഭ്യമായ അലോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലും ഉപയോഗിക്കാം.

More News…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞു;സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം

തമിഴകത്ത് ഇനി ‘അമ്മ’ വൈഫൈയും

48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം:പാക് താരങ്ങളോട് നവനിര്‍മ്മാണ്‍ സേന

ചൈനീസ് പടക്കങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക