|    Nov 18 Sun, 2018 2:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അലോക് വര്‍മ സിവിസി മുമ്പാകെ ഹാജരായി

Published : 7th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച അലോക് വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മുമ്പാകെ ഹാജരായി. സിബിഐയിലെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മുമ്പാകെ ഹാജരായ വര്‍മ, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ജനതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണെന്ന് അദ്ദേഹം കമ്മീഷന്‍ മുമ്പാകെ അറിയിച്ചു. വിരമിച്ച സുപ്രിംകോടതി ജഡ്ജി എ കെ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സിബിഐ മേധാവികള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്.
മാംസ കയറ്റുമതിവ്യാപാരി മുഈന്‍ ഖുറേഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് വര്‍മയ്‌ക്കെതിരായ പ്രധാന ആരോപണം. എന്നാല്‍, മുഈന്‍ ഖുറേഷിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ അസ്താനയാണ് കൈക്കൂലി വാങ്ങിയതെന്നാണ് അലോക് വര്‍മയുടെ പരാതി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss