|    Dec 18 Tue, 2018 12:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അലോക് വര്‍മയ്ക്ക് ക്ലീന്‍ചിറ്റില്ല: സുപ്രിംകോടതി

Published : 17th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സിവിസി) അന്വേഷണ റിപോര്‍ട്ട് അദ്ദേഹത്തിനു ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ളതല്ലെന്ന് സുപ്രിംകോടതി. സമ്മിശ്ര റിപോര്‍ട്ടാണ് അത്. അലോകിനെ ചില കുറ്റങ്ങളില്‍ നിന്നു കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. വര്‍മയ്‌ക്കെതിരായ ചില ആരോപണങ്ങളില്‍ സിവിസി തുടരന്വേഷണത്തിന് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. സിവിസിയുടെ റിപോര്‍ട്ടിന്‍മേല്‍ മറുപടി നല്‍കാന്‍ അലോക് വര്‍മയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. അന്വേഷണ റിപോര്‍ട്ടിനു മറുപടി നല്‍കാന്‍ സമയം വേണമെന്ന് അലോക് വര്‍മയുടെ അഭിഭാഷകനായ എഫ് എസ് നരിമാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
റിപോര്‍ട്ടിന്റെ പകര്‍പ്പ് അറ്റോര്‍ണി ജനറലിനും സോളിസിറ്റര്‍ ജനറലിനും അലോക് വര്‍മയ്ക്കും മുദ്രവച്ച കവറില്‍ കൈമാറാനും കോടതി സിവിസിക്ക് നിര്‍ദേശം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss