|    Dec 11 Tue, 2018 3:12 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അലീനയ്ക്ക് വീട്ടില്‍ പോകണം, സ്‌കൂളിലേക്കും

Published : 25th August 2018 | Posted By: kasim kzm

പത്തനംതിട്ട: ആര്‍സിസിയില്‍ നിന്നു ചികില്‍സയ്ക്കു ശേഷം സ്‌കൂളില്‍ പോകാനും കൂട്ടുകാരെ കാണാനും ഏറെ കൊതിച്ചാണ് അലീനയെന്ന കൊച്ചു മിടുക്കി വീട്ടിലേക്കെത്തിയത്. എന്നാല്‍, വെള്ളം കയറി വീട് വെള്ളത്തിലായപ്പോള്‍ കോഴഞ്ചേരി സെന്റ് മേരീസ് സ്‌കൂളിലേക്ക് അഭയാര്‍ഥിയായി പോവാനായിരുന്നു അലീനയുടെ വിധി. കീഴൂക്കര ആന്‍സ് ഭവന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അലീന ഇടുപ്പെല്ലിന് കാന്‍സര്‍ ബാധിച്ച് മാര്‍ച്ച് മുതല്‍ ആര്‍സിസിയില്‍ ചികില്‍സയിലായിരുന്നു. 18 കീമോയാണ് ചെയ്തത്. ആദ്യ കീമോയ്ക്കു ശേഷം അരയ്ക്കു ചലനശേഷി നഷ്ടപ്പെട്ടു. ഇത് വീണ്ടെടുക്കുന്നതിനു ഫിസിയോതെറാപ്പി ആരംഭിക്കാനിരിക്കെയാണ് വീട്ടില്‍ വെള്ളം കയറി ക്യാംപിലെത്തിയത്.
ചികില്‍സയ്ക്കു വേണ്ടി എട്ടു ലക്ഷത്തോളം രൂപ ചെലവായി. അലീനയുടെ അച്ഛന്‍ സജി ഉന്തുവണ്ടിയില്‍ ബജി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിനുള്ളത്. അലീനയ്ക്ക് താഴെ രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്.
സന്നദ്ധ സംഘടനകള്‍ വീട് വൃത്തിയാക്കുന്നുണ്ടെങ്കിലും ചളി നിറഞ്ഞ വീട്ടിലേക്ക് രോഗം ബാധിച്ച കുഞ്ഞിനെയും കൊണ്ട് എങ്ങനെ പോവുമെന്നാണ് അമ്മ മേഴ്‌സിയുടെ ആശങ്ക. മൂന്നു വര്‍ഷം മുമ്പ് ബാങ്ക് വായ്പയെടുത്താണ് വീട് വച്ചത്. സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായമാണ് ഇവര്‍ക്ക് ഏക പ്രതീക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss