|    Feb 28 Tue, 2017 1:51 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അലിഫ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ കായിക മേള സമാപിച്ചു

Published : 6th November 2016 | Posted By: SMR

റിയാദ്: അലിഫ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വാര്‍ഷിക കായിക മേളക്ക് ആവേശോജ്വല പരിസമാപ്തി. ട്രാക്ക് ആന്റ് ഫീല്‍ഡ് വിഭാഗങ്ങളിലായി നടന്ന വിവിധ മല്‍സരങ്ങളില്‍ നാല് ഹൗസുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഡെല്‍റ്റ ഹൗസാണ് ഓവറോള്‍ ചാംപ്യന്‍മാര്‍.
ആയിഷ ബാനു(ഹൗസ് മിസ്ട്രസ്), ആയിഷ അഫ്‌ല, ഫര്‍സാന(ഹൗസ് ക്യാപ്റ്റന്‍) എന്നിവരാണ്‌ഡെല്‍റ്റയുടെ സാരഥികള്‍. അബ്ദുര്‍റഹ്മാന്‍ (സബ് ജൂനിയ ര്‍ ബോയ്‌സ്), നൈഫ (സബ് ജൂനിയര്‍ ഗേള്‍സ്), സാറ സൈദ് (ജൂനിയര്‍ ഗേള്‍സ്), നൂറുല്‍ മിസ്ബ(സീനിയര്‍ ഗേള്‍സ്) വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാംപ്യന്‍മാരായി.
മോഡേണ്‍ ഇന്റന്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ ജേതാക്കള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ചെയര്‍മാന്‍ ടി പി അലികുഞ്ഞി മൗലവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, ഹെഡ്മിസ്ട്രസ് ഡോ. ഡയ്‌സമ്മ ജേക്കബ് വിജയികളെ അനുമോദിച്ചു. കോഓഡിനേറ്റര്‍ ജുബൈരിയ, കായിക വിഭാഗം കോഓഡിനേറ്റര്‍ ഹഫ്‌സ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ ആയിഷ ബാനു, ആയിഷ സിദ്ദീഖ, ബിജില, അനൂഷ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day