|    Jul 18 Wed, 2018 8:17 pm
FLASH NEWS

അലിന്‍ഡ് സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി: എം എം ഹസന്‍

Published : 29th September 2017 | Posted By: fsq

 

കുണ്ടറ: അലിന്‍ഡ് ഭൂമി സ്വകാര്യ വ്യക്തിക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ പിന്നില്‍ സ്ഥലം എം എല്‍ എ കൂടിയായ മന്ത്രിയും മുഖ്യമന്ത്രിയും സൊമാനി ഗ്രൂപ്പിന്റെയും അവിശുദ്ധ കൂട്ടുകെട്ടാണെന്നും എം എം ഹസന്‍ പറഞ്ഞു. കുണ്ടറ അലിന്‍ഡ് ഭൂമി കച്ചവട നീക്കത്തിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും എല്‍ഐസി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെയും ഓഹരി പങ്കാളിത്തമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കുണ്ടറ അലിന്‍ഡ്. ലാഭത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ സംസ്ഥാനത്തിനകത്തും പുറത്തും സര്‍ക്കാര്‍ വാങ്ങിയ ഭൂമിയും പബ്ലിക് ലിമിറ്റഡ് കമ്പനിയായ കുണ്ടറ അലിന്‍ഡ് ഫാക്ടറിയുടെ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതുവാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ്.കുണ്ടറ അലിന്‍ഡിന്റെ ഭൂമി കച്ചവടത്തിനെതിരേ  വി എസ് അച്യുതാനന്ദനും മുന്‍ വ്യവസായമന്ത്രി ഇ പി ജയരാജനും കൈക്കൊണ്ട നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നറിയാന്‍ പൊതു സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും എം എം ഹസന്‍ പറഞ്ഞു. ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജി രതികുമാര്‍, ഇ മേരിദാസന്‍, കല്ലട രമേശ്, ചിറ്റുമൂല നാസര്‍, കെ കൃഷ്ണന്‍കുട്ടി നായര്‍, കെ ആര്‍ വി സഹജന്‍,ആന്റണി ജോസ്, കല്ലട വിജയന്‍, കൃഷ്ണവേണി ശര്‍മ്മ, സന്തോഷ് തുപ്പാശ്ശേരി, പി നൂറുദ്ദീന്‍കുട്ടി, നടുക്കുന്നില്‍ വിജയന്‍, ടി തങ്കച്ചന്‍, വൈ ഷാജഹാന്‍, ഹരികുമാര്‍, രമാ ഗോപാലകൃഷ്ണന്‍, സിസിലി സ്റ്റീഫന്‍, തുണ്ടില്‍ നൗഷാദ്, ഒ രാജന്‍, ബാബുരാജ്, രഘു പാണ്ഡവപുരം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss