|    Jul 17 Tue, 2018 11:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അലിന്‍ഡ് : സര്‍ക്കാരിന്റെ ലക്ഷ്യം റിയല്‍ എസ്റ്റേറ്റ് കച്ചവടം- ചെന്നിത്തല

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: കുണ്ടറ അലിന്‍ഡിന്റെ ഭൂമി  സൊമാനിയ ഗ്രൂപ്പിന് വില്‍ക്കാനുള്ള നീക്കത്തെ യുഡിഎഫ് ശക്തമായി എതിര്‍ക്കുമെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വളരെയേറെ സാധ്യതകളുള്ള, വളരെ നന്നായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണിത്. തിരുവനന്തപുരത്തും മാന്നാറിലും കുണ്ടറയിലും ഹൈദരാബാദിലുമൊക്കെ കമ്പനിക്ക് ഭൂമിയുണ്ട്. ഇതെല്ലാം സൊമാനി ഗ്രൂപ്പിന് എഴുതിക്കൊടുക്കാനുള്ള  റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമാന്യ ബോധമുള്ള, സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്ന ആര്‍ക്കും ഇതൊരിക്കലും അനുവദിക്കാന്‍ കഴിയില്ല. തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍, ആ പേരില്‍ ഭൂമിക്കച്ചവടം നടത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്.   ഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഇതിനു പിന്നിലുണ്ട്. വിശദമായ അന്വേഷണം വേണ്ട കാര്യമാണിതെന്നും പ്രതിപക്ഷനേതാവ് സൂചിപ്പിച്ചു.  പൂട്ടിക്കിടന്ന ഫാക്ടറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് എന്ത് ഫലമുണ്ടായെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് സുതാര്യമായി വേണം. പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പക്ഷേ, ഒന്നും നടക്കില്ല.   നാലു പദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. കഴിഞ്ഞ 16 മാസമായി സര്‍ക്കാര്‍ ചെയ്യുന്നത് ഇതുതന്നെയാണ്. ഒരു വ്യവസായസംരംഭവും ഈ സര്‍ക്കാര്‍ ആരംഭിക്കാന്‍ പോവുന്നില്ല. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ ശ്രദ്ധ. ഉദ്ഘാടനം കഴിഞ്ഞിട്ട് ഇത്രയും ദിവസമായിട്ടും എന്തുകൊണ്ട് ഫാക്ടറി തുറന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വ്യാപകമായ ആക്ഷേപങ്ങള്‍   ഈ ഭൂമിക്കച്ചവടത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss