|    Jul 22 Sun, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അലിന്‍ഡ് വിവാദം : തന്റെ പേര് വലിച്ചിഴയ്ക്കുന്നെന്ന് വിഎസ്

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: അലിന്‍ഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ തന്നെ വലിച്ചിഴയ്ക്കുന്നതു ശരിയല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2010ല്‍ അലിന്‍ഡ് ഏറ്റെടുക്കുന്നതിനു വേണ്ടി ഓര്‍ഡിനന്‍സ് അടക്കം കൊണ്ടുവന്നതാണ്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആ ഓര്‍ഡിനന്‍സ് ഒഴിവാക്കി ബിഐഎഫ്ആറിന് കത്തയക്കുകയായിരുന്നു. സൊമാനി ഗ്രൂപ്പിന് അലിന്‍ഡ് നടത്താന്‍ താല്‍പര്യമുണ്ടെന്നും അക്കാര്യത്തില്‍ അനുകൂലമായ പരിഗണന വേണമെന്നുമായിരുന്നു കത്ത്. എന്നാല്‍, അലിന്‍ഡ് കൈമാറാനുള്ള ശ്രമത്തെ അന്ന് എല്‍ഡിഎഫ് ശക്തമായി എതിര്‍ത്തു. 2014 മെയില്‍ താന്‍ വാര്‍ത്താസമ്മേളനം നടത്തി കമ്പനി കൈമാറ്റത്തെ എതിര്‍ത്ത് സംസാരിച്ചത് പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാട് തന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss