|    Oct 19 Fri, 2018 6:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അലിന്‍ഡ് പാട്ടക്കരാര്‍ : സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യൂ വകുപ്പ് തള്ളി

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: കുണ്ടറ അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കി നല്‍കണമെന്ന സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. ഇക്കാര്യത്തില്‍ മന്ത്രിസഭാ യോഗമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ഇതോടെ വിഷയത്തില്‍ സര്‍ക്കാരിലുള്ള അഭിപ്രായ വ്യത്യാസം പുറത്തുവന്നിരിക്കുകയാണ്. പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ഭൂമിയിലെ ഫാക്ടറി തുറക്കുന്നതിന് സൊമാനി ഗ്രൂപ്പിന് അനുമതി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പാട്ടക്കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ചത്. റവന്യൂമന്ത്രിയെ ഉള്‍പ്പെടുത്താതെ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു കരാര്‍ പുതുക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍, സര്‍ക്കാരിന്റെ മുന്‍ നിലപാട് അട്ടിമറിച്ച് സൊമാനി ഗ്രൂപ്പിന് അനുകൂലമായ തീരുമാനമെടുത്ത നടപടിയില്‍ റവന്യൂവകുപ്പ് പരസ്യമായ പോരിനിറങ്ങുകയാണ്. സിപിഐ-സിപിഎം നിലപാടുകളിലെ വിള്ളലാണ് ഇതിലൂടെ പുറത്തുവരുന്നത്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സൊമാനി ഗ്രൂപ്പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന റിപോര്‍ട്ട്  ജൂണ്‍ 26നാണ് സമര്‍പ്പിച്ചത്. എന്നാല്‍, ജൂലൈ 31ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കുണ്ടറയിലെ ഭൂമി സൊമാനി ഗ്രൂപ്പിനു വീണ്ടും നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നേരത്തേ വ്യവസായമന്ത്രി എ സി മൊയ്തീന്‍ വിളിച്ച യോഗം റദ്ദാക്കിയ ശേഷമായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss