|    Sep 24 Mon, 2018 8:53 pm
FLASH NEWS
Home   >  Pravasi   >  

അലിഗഡ് സര്‍വ്വകലാശാലക്ക് യു.എ.ഇ.യുടെ 20 ലക്ഷം ഡോളര്‍ സംഭാവന

Published : 27th January 2017 | Posted By: mi.ptk

അബുദബി:  അലിഗഡ് മുസ്ലിം സര്‍വ്വകലാശാലക്ക് കീഴിലുള്ള ജവഹര്‍ലാല്‍ നെഹ്്‌റു മെഡിക്കല്‍ കോളേജിന് ഖലീഫ ഫൗണ്ടേഷന്റെ 20 ലക്ഷം ഡോളര്‍ സംഭാവന. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ പേരിലുള്ള സന്നദ്ധ സംഘടനയാണ് ഖലീഫ ഫൗണ്ടേഷന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായുള്ള സൗഹൃദ ബന്ധത്തിന്റെ വളര്‍ച്ചയുടെ ഭാഗമായിട്ടാണ് ഈ സംഭാവന. ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി പങ്കെടുക്കുന്നത് അബുദബി കിരാടാവകാശിയും യു.എ.ഇ. ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആണ്. യു.എ.ഇ.യിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ വി.പി.എസ്. ഹെല്‍ത്ത് കെയറുമായി സഹകരിച്ചാണ് മെഡിക്കല്‍ കോളേജിന് ഈ സഹായം എത്തിക്കുന്നത്. യു.എ.ഇ. രാഷ്ട്രപിതാവായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ 1975 ല്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തില്‍ അലിഗഡ് സര്‍വ്വകലാശാല സന്ദര്‍ശിക്കുകയും പെട്രോളിയം പഠനത്തിനായി പ്രത്യേകം വിഭാഗം സ്ഥാപിക്കാന്‍ തുടക്കമിടുകയും ചെയ്തിരുന്നു. ഇന്ത്യയിലുള്ള എറ്റവും നല്ല 12 മത്തെ മെഡിക്കല്‍ കോളേജാണ് ഈ സ്ഥാപനമെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. 400 ല്‍ അധികം മെഡിക്കല്‍ കോളേജുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരോ വര്‍ഷവും 150 വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യ ശാസ്ത്രത്തില്‍ ബിരുദത്തിനും 146 പേര്‍ക്ക് ബിരുദാനന്തര ബിരുദത്തിനും ഈ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss