|    Mar 30 Thu, 2017 12:46 am
FLASH NEWS

അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നു കേന്ദ്രം

Published : 8th July 2016 | Posted By: mi.ptk

കെ  എ  സലിം

aligarh

ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമാണെന്ന നിലപാടിനെ പിന്തുണച്ച് യുപിഎ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ചാണു കേന്ദ്രത്തിന്റെ നടപടി.ഇതുമായി ബന്ധപ്പെട്ട് യുപിഎ ഭരണകാലത്തെ മാനവവിഭവശേഷി മന്ത്രാലയം സമര്‍പ്പിച്ച എല്ലാ രേഖകളും പിന്‍വലിച്ചു. സര്‍വകലാശാലയിലെ മെഡിക്കല്‍ ഫാക്കല്‍റ്റിയില്‍ മുസ്‌ലിംകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നതിനെ പിന്തുണച്ചു നല്‍കിയ സത്യവാങ്മൂലവും കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ഈ സത്യവാങ്മൂലത്തിന്റെ രാഷ്ട്രീയ പ്രാധാന്യമാണു സര്‍ക്കാര്‍ കണക്കിലെടുക്കുന്നത്. ജാമിഅ മില്ലിയ ഇസ്‌ലാമിയയുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്ന കേസിലും സമാനമായ നിലപാടാണ് സര്‍ക്കാരിന്. അലിഗഡിന് ന്യൂനപക്ഷ പദവി നല്‍കുന്നതു ഭരണഘടനാലംഘനമാണെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അലിഗഡിന് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ എതിര്‍ത്ത് 1972ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗവും സത്യവാങ്മൂലത്തില്‍ ഉദ്ധരിക്കുന്നുണ്ട്. 1967ല്‍ അസീസ് ബഷ്‌റ എന്ന വ്യക്തിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ ബഷ്‌റയുടെ വാദം തള്ളി അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് സുപ്രിംകോടതി വിധിപറഞ്ഞിരുന്നു.എന്നാല്‍ 1981ല്‍ പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവന്ന് അലിഗഡിന് ന്യൂനപക്ഷപദവി തിരിച്ചു നല്‍കി. 2006ല്‍ അലഹബാദ് ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്തു. ഇതിനെതിരേ യുപിഎ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരിന്റെ നിലപാട് തെറ്റായതും ഉത്തരവാദിത്തരഹിതവുമാണെന്നും 1967ലെ കോടതി വിധി അംഗീകരിക്കുകയാണെന്നുമാണു പുതിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിരിക്കുന്നത്. അലിഗഡ് സര്‍വകലാശാല മുസ്‌ലിം മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണെന്നതല്ലാതെ അത് ന്യൂനപക്ഷ സ്ഥാപനമല്ലെന്നു സത്യവാങ്മൂലം പറയുന്നു. കേസ് ഈ മാസം അവസാനമാണു കോടതി പരിഗണിക്കുക.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day