|    Jul 20 Thu, 2017 10:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അലിഗഡ് സംഘര്‍ഷം: ബിജെപിയില്‍ വാക്‌പോര്

Published : 27th July 2016 | Posted By: SMR

bjp-flag

മീറത്ത്: അലിഗഡ് സംഘര്‍ഷത്തിന്റെ പേരില്‍ ബിജെപിക്കകത്ത് പോര്. പാര്‍ട്ടി എംപി സതീഷ് ഗൗതമും മേയര്‍ ശകുന്തള ഭാരതിയും നഗരത്തിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്ന് പാര്‍ട്ടിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവ് റാഷിദ് പെഹല്‍വാന്‍ ആരോപിച്ചു.
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവമാണവര്‍ വര്‍ഗീയവല്‍കരിക്കുന്നതെന്നും വളരെ മുമ്പ് നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ ഹിന്ദു പെണ്‍കുട്ടിയെ ഇടിച്ച സംഭവമാണവര്‍ മുസ്‌ലിം യുവാക്കള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായി പ്രചരിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് അലിഗഡിലെ ബാബരി മന്ദി പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഇരുവിഭാഗത്തിനും പരാതിയുണ്ട്. പ്രദേശം വിടുകയാണെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷം ‘ഹിന്ദുക്കള്‍ക്കു നേരെയുള്ള മുസ്‌ലിംകളുടെ ആക്രമണം’ എന്നാണ് ഗൗതമും ഭാരതിയും പ്രചരിപ്പിച്ചത്. അലിഗഡില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്നും അവര്‍ ആരോപിച്ചു.
നാലു ഹിന്ദു കുടുംബങ്ങളെ ഭാരതി അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. പ്രാദേശിക ബിജെപി മോര്‍ച്ച നേതാവ് വിനയ് വാര്‍ഷനിയും ഈ കൂട്ടത്തിലുണ്ടായിരുന്നു. തങ്ങള്‍ വീട് വിറ്റ് പോവുകയാണെന്ന് അവര്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞതായും ഇവര്‍ പ്രചരിപ്പിച്ചു. റാഷിദ് കുറ്റപ്പെടുത്തി. റാഷിദിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ ഗൗതം തയ്യാറായില്ല. അലിഗഡില്‍നിന്നുള്ള ഹിന്ദുക്കളുടെ പലായനം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, പ്രദേശത്തെ ഹിന്ദുക്കള്‍ക്കെതിരേയുള്ള സംഘടിത ഗൂഢാലോചനയാണ് റാഷിദിന്റെ ആരോപണത്തിന്റെ പിന്നിലുള്ളതെന്ന് ഭാരതി പറഞ്ഞു. അതിനിടെ, അലിഗഡ് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് തിവാരി ഹിന്ദുക്കളുടെ പലായന ആരോപണം നിഷേധിച്ചു.
സുരക്ഷിതരല്ലെന്ന് പറഞ്ഞ് എട്ടുപേര്‍ മാത്രമാണ് സ്വത്തുക്കള്‍ വില്‍ക്കുകയാണെന്ന് പറഞ്ഞ് തന്നെ സമീപിച്ചത്. പ്രദേശത്തെ ക്രമസമാധാനനില തകര്‍ക്കാനുള്ള ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നില്‍. ഹിന്ദു-മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആരും വിട്ടുപോവുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. തിവാരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക