|    May 30 Tue, 2017 3:00 pm
FLASH NEWS

അലിഗഡ് സംഘര്‍ഷം: ഒരാള്‍ അറസ്റ്റില്‍

Published : 30th April 2016 | Posted By: SMR

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ കാംപസില്‍ കഴിഞ്ഞയാഴ്ച നടന്ന വിദ്യാര്‍ഥിസംഘട്ടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. സര്‍വകലാശാല നിയമവകുപ്പിലെ ഗവേഷണവിദ്യാര്‍ഥി മുഹമ്മദ് സൊറൈസ് ആണ് പിടിയിലായത്. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ സൊറൈസിനെതിരേ നേരത്തേ സര്‍വകലാശാല അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ആക്രമണത്തില്‍ രണ്ടുപേരാണു കൊല്ലപ്പെട്ടത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് പോലിസ് പറഞ്ഞു. 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വിദ്യാര്‍ഥി മെഹതാബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരേയാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day