|    Jul 18 Wed, 2018 2:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അലിഗഡ് : മുന്‍ വിദ്യാര്‍ഥി നേതാവിനു നേരെ ആക്രമണം

Published : 27th September 2017 | Posted By: fsq

 

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്റ് നദീം അന്‍സാരിയെ രണ്ടുപേര്‍ ചേര്‍ന്നു വെടിവച്ചും കുത്തിയും പരിക്കേല്‍പിച്ചു. അക്രമത്തില്‍ അന്‍സാരിക്കു ഗുരുതര പരിക്കേറ്റതായി പോലിസ് പറഞ്ഞു. അന്‍സാരിയെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്കു പോവും വഴിയായിരുന്നു ആക്രമണം. അന്‍സാരിയുടെ തോളിനു വെടിയേറ്റിട്ടുണ്ട്. പിന്നീട് കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു. പ്രദേശവാസികള്‍ ഓടിക്കൂടിയതിനാല്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികളായ സല്‍മാനും അര്‍മാനും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് അന്‍സാരി പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss