|    Oct 19 Fri, 2018 2:16 pm
FLASH NEWS

അലിഗഡ് മലപ്പുറം കേന്ദ്രം: വികസനത്തിനായി ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തും- പ്രഫ. താരീഖ് മന്‍സൂര്‍

Published : 20th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിനായി ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടത്തുമെന്ന് പുതുതായി ചുമതലയേറ്റ വൈസ് ചാന്‍സലര്‍ പ്രഫ.താരീഖ് മന്‍സൂര്‍. അലീഗഢ് കേന്ദ്രങ്ങളുടെ രൂപവല്‍ക്കരണകാലത്ത് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ അവസരം ലഭിച്ച വ്യക്തി എന്ന നിലയില്‍, വിവിധ സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംപിമാരുമായി ആലോചിച്ച് മാനവ വിഭവശേഷി വകുപ്പുമായും യുജിസിയുമായും തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം ആദ്യമായി കേന്ദ്രത്തിലെത്തിയ അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലേക്ക് പ്രാദേശിക സംവരണം, ബിഎഡ് കോഴ്‌സിനുള്ള ടീച്ചിങ് ലാബായി സ്‌കൂള്‍ എന്നിവ നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വാട്ടര്‍ റീസൈക്കളിംഗ് പ്ലാന്റ്, സെന്‍ട്രല്‍ വാട്ടര്‍ പൂരിഫയര്‍ പ്ലാന്റ്, അണ്ടര്‍ഗ്രൗണ്ട് വാട്ടര്‍ സമ്പ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം വൈസ് ചാന്‍സലറും ഇടി മുഹമ്മദ് ബഷീര്‍ എംപിയും സംയുക്തമായും കേന്ദ്രത്തില്‍ നടപ്പിലാക്കിയ മറ്റു പദ്ധതികളായ കോമ്പി ഓവന്‍, ജിം ആന്റ് ഫിറ്റ്‌നെസ് സെന്റര്‍, ലൈബ്രററി ഓട്ടോമേഷന്‍ എന്നിവയുടെ ഉദ്ഘാടനം വൈസ്ചാന്‍സലറും നിര്‍വ്വഹിച്ചു. കേന്ദ്രം ഡയറക്ടര്‍ പ്രഫ. കെ എം അബ്ദുര്‍ റഷീദ്, ഡോ. കെ പി ഫൈസല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss