|    May 28 Sun, 2017 4:14 pm
FLASH NEWS

അലിഗഡ്: പുതിയ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

Published : 26th September 2016 | Posted By: SMR

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പിന്റെ പുതിയ തിയ്യതി പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം ഒക്ടോബര്‍ എട്ടിനായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സപ്തംബര്‍ 29നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.
വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈമാസം 26ന് നിശ്ചയിച്ചിരുന്ന തിയ്യതി മാറ്റിയത്. പുതിയ തീരുമാനപ്രകാരം വിദ്യാര്‍ഥികള്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നും സര്‍വകലാശാല ഉത്തരവില്‍ പറയുന്നുണ്ട്.
അതേസമയം, സര്‍വകലാശാല തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വൈസ്ചാന്‍സലറുടെ ഓഫിസ് ഉപരോധിച്ചു. തിയ്യതി മാറ്റിയ നടപടി അംഗീകരിക്കാനാവുന്നതാണെങ്കിലും പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day