|    Jan 17 Wed, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അലിഗഡ് ന്യൂനപക്ഷ പദവി: മറുപടി അറിയിക്കാന്‍ നാലാഴ്ച സമയം

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ന്യൂനപക്ഷപദവി സംബന്ധിച്ച കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് സുപ്രിംകോടതി നാലാഴ്ച സമയം അനുവദിച്ചു. സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍വകലാശാലയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി പി റാവുവിനോട് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day