|    Jul 23 Sun, 2017 10:09 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അലിഗഡ് കോര്‍ട്ടില്‍ മൂന്ന് മലയാളികള്‍

Published : 2nd August 2016 | Posted By: SMR

പെരിന്തല്‍മണ്ണ: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ പരമോന്നത ഗവേണിങ് ബോഡിയായ അലിഗഡ് കോര്‍ട്ടില്‍ കേരളത്തില്‍നിന്ന് പുതുതായി മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പിഎ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പിഎ ഇബ്രാഹിം ഹാജി, മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹ്മദ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി, വഖ്ഫ് കൗണ്‍സില്‍ എന്നിവയിലും അംഗമാണ്. മലബാര്‍ ഗോള്‍ഡ് വൈസ് ചെയര്‍മാനും ഇന്ത്യയിലും വിദേശത്തുമായി നിരവധി വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഡോ. പി എ ഇബ്രാഹീം ഹാജി ഇത് രണ്ടാംതവണയാണ് അലിഗഡ് കോര്‍ട്ടില്‍ മെമ്പറാകുന്നത്.
ഒമാന്‍, യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന മണപ്പാട്ട് അമീര്‍ അഹ്മദ് സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്. അലിഗഡ് സര്‍വകലാശാലയുമായി സഹകരിച്ച് ഉത്തര്‍പ്രദേശിലെ 60 ഗ്രാമങ്ങള്‍ ദത്തെടുത്ത് സമഗ്രവികസനം സാധ്യമുക്കുന്ന ‘വിഷന്‍ 2040’ പദ്ധതിയുടെ സൂത്രധാരന്‍ കൂടിയാണ് ഇദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക