|    Nov 14 Wed, 2018 2:14 pm
FLASH NEWS

അലിഗഡ്: കാംപസ് ഫ്രണ്ട് വിചാരണാ സദസ്സ് സംഘടിപ്പിക്കും

Published : 1st March 2018 | Posted By: kasim kzm

മലപ്പുറം: ‘അലിഗഡ് ഓഫ് കാംപസിന്റെ ഏഴ് വര്‍ഷങ്ങള്‍ മലപ്പുറത്തിന് സമ്മാനിച്ചതെന്ത്?’ എന്ന തലക്കെട്ടില്‍ കാംപസ് ഫ്രണ്ട് വിചാരണാ സദസ്സ് സംഘടിപ്പിക്കുന്നു. വളരെയേറെ പ്രതീക്ഷയോടെയായിരുന്നു മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അലിഗഡ് യൂനിവേഴ്‌സിറ്റി ഓഫ് കാംപസ് ആരംഭിച്ചത്.
മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, 2011 ഫെബ്രുവരി 28ന് പ്രവൃത്തി ആരംഭിച്ച് ഇന്നേക്ക് 7 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല എത്രത്തോളം പ്രയോജനപ്പെട്ടു എന്ന ചോദ്യം ബാക്കിയാണ്.
ഇപ്പോഴും വെറും മൂന്ന് കോഴ്‌സുകള്‍ മാത്രമാണ് സര്‍വകലാശാലയില്‍ ലഭ്യമായുള്ളു. പ്രാദേശിക സംവരണം മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മാണം വരെയുള്ള ഒരുപാട് ലക്ഷ്യങ്ങള്‍ ഇനിയും നിറവേറാന്‍ ബാക്കിയുണ്ട്. 2015 മുതല്‍ ഇന്നുവരെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല. ഇതിനിടെ അലിഗഡ് ഓഫ് കാംപസ് അടച്ചുപൂട്ടുമെന്നും ന്യൂനപക്ഷ പദവി എടുത്തുകളയുമെന്നും ഒക്കെയുള്ള ഭീഷണി മറുവശത്ത് നടക്കുന്നു. അധികാരികളുടെ പിടിപ്പുകേടുമൂലം അറബിക് സര്‍വകലാശാലയും ഇഫഌ കാംപസും മലപ്പുറത്തിന് നഷ്ടപ്പെട്ടത് തുറന്ന പാഠപുസ്തകമായി മുന്നിലുണ്ടെന്നും ജില്ലാ സെക്രട്ടറി കെ ഇസ്മാഈല്‍ മണ്ണാര്‍മല പുറഞ്ഞു.
ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഇസ്തിഫ റോഷന്‍, ടി നിഷിദ, ഖജാഞ്ചി മുന്‍ഫിര്‍ പുളിക്കല്‍ പങ്കെടുത്തു. മാര്‍ച്ച് 5ന് വൈകീട്ട് 4.30ന് മലപ്പുറം കെഎസ്ആര്‍ടിസി പരിസരത്തുവച്ച് നടക്കുന്ന പരിപാടി കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ഇര്‍ഷാദ് മൊറയൂര്‍ ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss