|    Nov 22 Thu, 2018 4:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അലിഗഡില്‍ ബിജെപി- ബിഎസ്പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Published : 14th December 2017 | Posted By: kasim kzm

അലിഗഡ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോര്‍പറേഷന്‍ മേയര്‍ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിനെ തുടര്‍ന്നു ബിജെപി-ബിഎസ്പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബിഎസ്പിയില്‍ നിന്നുള്ള മുഹമ്മദ് ഫുര്‍ഖാന്‍ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിനെ തുടര്‍ന്നു സത്യപ്രതിജ്ഞാ ഹാളിലേക്ക് ഇരച്ചുകയറി ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്നു ബിജെപി-ബിഎസ്പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മുഹമ്മദ് ഫുര്‍ഖാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റതായി റിപോര്‍ട്ടുകളുണ്ട്. ഉര്‍ദുവിലെ സത്യപ്രതിജ്ഞയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ചടങ്ങില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് ഋഷികേഷ് ഭാസ്‌കര്‍ സ്ഥിരീകരിച്ചു. കൗണ്‍സിലര്‍ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചതായും ചടങ്ങിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു ശരിയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss