|    Jan 20 Fri, 2017 11:25 am
FLASH NEWS

‘അലിഗഡി’ന്’ അലിഗഡില്‍ വിലക്ക്

Published : 29th February 2016 | Posted By: SMR

അലിഗഡ്: വിവാദപരമായ ‘അലിഗഡ്” എന്ന ചിത്രം അലിഗഡില്‍ പ്രദര്‍ശിപ്പിക്കാനായില്ല. മില്ലത്ത് ബദാരി മുഹീം കമ്മിറ്റി എന്ന സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രദര്‍ശനം റദ്ദാക്കേണ്ടിവന്നത്. സ്വവര്‍ഗരതി ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അലിഗഡ് സര്‍വകലാശാല പ്രഫസറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതിനെ അലിഗഡ് ബിജെപി മേയര്‍ ശകുന്തള ഭാരതി പിന്തുണച്ചു. നഗരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന ചിത്രത്തിനു പിറകിലുണ്ടെന്ന് അവര്‍ ആരോപിച്ചു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക