|    Dec 16 Sat, 2017 2:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അലിഗഡിന്റെ ന്യൂനപക്ഷ പദവി നിലനിര്‍ത്താന്‍ പ്രക്ഷോഭം

Published : 15th October 2016 | Posted By: SMR

അലിഗഡ്: അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തുന്നതിന് പ്രക്ഷോഭം നടത്തുമെന്ന് സര്‍വകലാശാലയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഫൈസുല്‍ ഹസന്‍. 30 ദിവസത്തിനുള്ളില്‍ പ്രക്ഷോഭം ന്യൂഡല്‍ഹിയിലെത്തും. ആദ്യപടിയായി ജന്തര്‍മന്ദറില്‍ ധര്‍ണ സംഘടിപ്പിക്കാനാണു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
യൂനിയന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹസന്‍. മോദി സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അഭിപ്രായത്തെയും അവകാശത്തെയും കണ്ടില്ലെന്നു നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ രാജ്യത്തെ നിയമവ്യവസ്ഥയെ പൂര്‍ണമായി വിശ്വസിക്കുന്നുണ്ട്. അതോടൊപ്പം ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടാനും അവര്‍ക്ക് അവകാശമുണ്ട്. വര്‍ഗീയ ധ്രുവീകരണവും ജനങ്ങള്‍ക്കിടയിലെ ഭിന്നതയും ആത്യന്തികമായി രാഷ്ട്രത്തിനും ക്ഷീണമുണ്ടാക്കും. ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ ഉറപ്പുനല്‍കി. സര്‍വകലാശാല നിരവധി മേഖലകളില്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും തന്റെ കാലാവധി അവസാനിക്കുന്നതു വരെ സര്‍വകലാശാല മെച്ചപ്പെടുത്തുന്നതിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക