|    Jul 18 Wed, 2018 12:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മൂന്നു കൊടുങ്കാറ്റുകൂടി രൂപപ്പെടുന്നു

Published : 18th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മൂന്ന് കൊടുങ്കാറ്റു കൂടി രൂപപ്പെട്ടതായി നാഷനല്‍ ഹറികെയ്ന്‍ സെന്റര്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ ഒന്ന് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായും മറ്റൊന്ന് ശക്തിയാര്‍ജിച്ചുവരുന്നതായും പറയുന്നു. ഈ കൊടുംകാറ്റ് ഇര്‍മ ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളെയാണു ലക്ഷ്യംവയ്ക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തിനു പടിഞ്ഞാറായി രൂപംകൊണ്ട മരിയ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന നല്‍കുന്നത്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തിലാണ് മരിയ നീങ്ങുന്നതെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. മരിയക്കൊപ്പം അതിശക്തമായ മഴയും പ്രതീക്ഷിക്കുന്നുണ്ട്. കാരിബിയന്‍ ദ്വീപുകളിലേക്കു മൂന്നു ദിവസത്തിനുള്ളില്‍ മരിയ എത്തുമെന്നാണു പറയുന്നത്. കാറ്റഗറി ഒന്നില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് മരിയ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss