|    May 25 Thu, 2017 2:17 pm
FLASH NEWS

അറ്റോര്‍ണി ജനറല്‍ രാജിവയ്ക്കണം : സുധീരന്‍

Published : 20th March 2017 | Posted By: fsq

 

തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതില്‍ തെറ്റായ ഉപദേശം നല്‍കിയ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. സംസ്ഥാനത്തെ ചില ബാറുടമകളെ സഹായിക്കുന്നതിനാണ് ഈ ഉപദേശം നല്‍കിയതെന്നു സംശയിക്കേണ്ടിവരും. പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് അറ്റോര്‍ണി ജനറല്‍ ചെയ്തത്. സുപ്രിംകോടതി വിധിയെ വലിയ രാജ്യത്തെ പൗരന്‍മാര്‍ ഒന്നടങ്കം സ്വാഗതംചെയ്തതാണ്.  അറ്റോര്‍ണി ജനറലിന്റെ ഓഫിസിന്റെ വിശ്വാസ്യതയെത്തന്നെ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച താങ്കള്‍ ആ പദവിയില്‍ നിന്ന് ഒഴിയുകയാണ് വേണ്ടതെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day