|    Dec 14 Fri, 2018 10:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അറ്റോര്‍ണി ജനറലായി വില്യം ബാറിനെ നിര്‍ദേശിച്ചു

Published : 8th December 2018 | Posted By: kasim kzm

വാഷിങ്ടണ്‍: വില്യം ബാറിനെ യുഎസിലെ അറ്റോര്‍ണി ജനറലായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തു നിന്നും ജഫ് സേഷന്‍സിനെ കഴിഞ്ഞമാസം പുറത്താക്കിയിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം 68കാരനായ ബാറിന് കൈമാറും.
ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍ അറ്റോര്‍ണി ജനറല്‍ പദവിവഹിച്ചിരുന്നു. ബാറിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കണം.
അതേസമയം വൈറ്റ്ഹൗസ് ഉദ്യോഗസ്ഥ മേധാവി സ്ഥാനത്ത് നിന്നു ജോണ്‍ കെല്ലി രാജിവയ്ക്കുമെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്കകം രാജി ഉണ്ടാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല. കെല്ലിയും ട്രംപും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതായി നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു. കെല്ലിയെ മാറ്റി വൈസ് പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് നിക്ക് അയേഴ്‌സിനെ തല്‍സ്ഥാനത്തു നിയമിക്കാന്‍ ട്രംപ് നീക്കം നടത്തുന്നതായും റിപോര്‍ട്ടുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss