|    Jul 20 Fri, 2018 5:39 pm
FLASH NEWS

അറ്റന്‍ഡന്‍സ് ട്രാക്കിങ് സിസ്റ്റവുമായി കുട്ടിക്കാനത്തെ വിദ്യാര്‍ഥികള്‍ ; ഇനി ക്ലാസില്‍ ഹാജരില്ലെങ്കില്‍ പിടിവീഴും

Published : 25th September 2017 | Posted By: fsq

 

മുഹമ്മദ് അന്‍സാരി

പീരുമേട്: ഇനി ക്ലാസില്‍ ഹാജരാവാതിരുന്നാല്‍ പിടിവീഴും. കോളജ് വിദ്യാര്‍ഥികളുടെ കണ്ടുപിടുത്തം ശ്രദ്ധേയമാവുന്നു. ക്ലാസില്‍ ഹാജരാവാത്ത  കുട്ടികളുടെ  മാതാപിതാക്കളുടെ ഫോണിലേക്ക് മെസേജ് എത്തുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് കുട്ടിക്കാനം മരിയന്‍ കോളജിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍. ഇവര്‍ കൈ കോര്‍ത്തപ്പോള്‍ അറ്റന്‍ഡന്‍സ് ട്രാക്കിങ് സിസ്റ്റം എന്ന പുതിയ പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പട്ടം മെമ്മോറിയല്‍ ഗവ. എല്‍ പി സ്‌കൂളിലാണ് പ്രാഥമികമായി പരീക്ഷണം നടത്തുന്നത്.  കുട്ടിക്കാനം മരിയന്‍ കോളജിലെ ഷെബിന്‍ പി ടി, ജിന്‍സ് മൈക്കിള്‍, എമില്‍ ജോര്‍ജ്, ഷില്‍വിന്‍ വര്‍ഗീസ്, എന്നീ നാലംഗ സംഘമാണ് സൂത്രധാരര്‍. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും തമ്മില്‍ ആശയ വിനിമയം വേഗത്തില്‍ സാധ്യമാക്കുന്ന വിദ്യയാണിത്. കോളജിലെ എക്സ്റ്റന്‍ഷന്‍  ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ 25000 രൂപ ചിലവാക്കിയാണ് പദ്ധതി യാഥാര്‍ത്യമാക്കിയത്. സ്‌കൂളുകളിലെ കുട്ടികളുടെ അസാന്നിദ്ധ്യം, ക്ലാസുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക്കുകള്‍, ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍, സ്‌കൂളുകളില്‍ നിന്നുള്ള അറിയിപ്പുകള്‍, കുട്ടികളുടെ ദൈനംദിന പഠന പുരോഗതി എന്നിവയെല്ലാം തല്‍സമയം രക്ഷിതാക്കളുടെ ഫോണിലേക്ക് എത്തിക്കാന്‍ ഈ സിസ്റ്റത്തിനാവും. പട്ടം മെമ്മോറിയല്‍ ഗവ. എല്‍.പി സ്‌കൂളില്‍ അറ്റന്‍ഡന്‍സ് ട്രാക്കിംഗ് സിസ്റ്റത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇന്നു രാവിലെ പത്തിന് മന്ത്രി എം എം  മണി നിര്‍വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss